ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസി സുഹൃത്തുക്കളുടെ പരിശ്രമത്തില്‍ മ്യൂസിക് കൂട്ടായ്മ; ആദ്യ സംഗീത ആല്‍ബം പുറത്തിറങ്ങി

By Web TeamFirst Published Mar 25, 2021, 8:04 PM IST
Highlights

'ഒന്നുമാത്രം'എന്ന് പേരിട്ട ആല്‍ബം ഡിസംബര്‍ 16 ന് ദുബായ് കരാമ  റെസ്റ്റോറന്‍റില്‍ വെച്ച് നിര്‍മ്മാതാവ് കൂടിയായ റോമേഷ് പൊന്നുവിന് കൈമാറി പ്രകാശനം ചെയ്തു.

ദുബൈ: ലോക്ക് ഡൗണ്‍ കാലത്ത് സുഹൃത്തുക്കളുടെ പരിശ്രമത്തില്‍ രൂപം കൊണ്ട സംഗീത കൂട്ടായ്മയുടെ ആദ്യ ആല്‍ബം പുറത്തിറക്കി. 'രാരാസ് മ്യൂസിക് കമ്പനി' എന്നാണ് ഈ സംഗീത കൂട്ടായ്മയുടെ പേര്. യുഎഇയില്‍ താമസിക്കുന്ന റോമേഷ് പൊന്നു, അനില്‍ കുമാര്‍ ഗോപാലന്‍ എന്നിവരാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍. 'ഒന്നുമാത്രം'എന്ന് പേരിട്ട ആല്‍ബം ഡിസംബര്‍ 16 ന് ദുബായ് കരാമ  റെസ്റ്റോറന്‍റില്‍ വെച്ച് നിര്‍മ്മാതാവ് കൂടിയായ റോമേഷ് പൊന്നുവിന് കൈമാറി പ്രകാശനം ചെയ്തു.

'രാരാസ് മ്യൂസിക് കമ്പനി ആന്‍ഡ് ഡ്യൂയറ്റ് എപിക് മീഡിയ'യുടെ ബാനറില്‍ ഗോഡ്വിന്‍ ജോര്‍ജാണ് ആല്‍ബത്തിന്‍റെ ക്യാമറ, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത്. 20 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കണ്ണൂര്‍ സ്വദേശി റഷീദ് മാനന്തേരിയാണ് സംഗീത ആല്‍ബത്തിന് വരികള്‍ രചിച്ചത്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് മ്യൂസിക് ഡയറക്ടര്‍ എബിന്‍ ജെ സാം ആണ്. സലിന്‍ ശങ്കരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

click me!