
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്ക് ഹാജരാകാതെ വര്‍ഷങ്ങളോളം ശമ്പളം വാങ്ങിയ അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു. 2008 മുതൽ 2024 വരെ തുടർച്ചയായി ജോലിക്ക് ഹാജരാകാതിരുന്ന സംഗീത അധ്യാപികയ്ക്കാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 182,000 കുവൈത്ത് ദിനാറാണ് ഇവർ തട്ടിയെടുത്തത്.
ഒന്നിലധികം സ്കൂളുകളിലെ വിരലടയാള ഹാജർ രേഖകളിലൂടെയാണ് ഈ ദീർഘകാലത്തെ അവധി വെളിപ്പെട്ടത്.16 വർഷക്കാലയളവിൽ അവർ ജോലിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇതോടെ സ്ഥിരീകരിച്ചു. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത തുക തവണകളായി തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഈ കേസ് ഭരണപരമായ മേൽനോട്ടത്തിലെ അപൂർവ്വവും എന്നാൽ ഗുരുതരവുമായ ഒരു വീഴ്ച എടുത്തു കാണിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ