കൊവിഡ്: ഒമാനിലെ മത്ര പ്രവിശ്യ പൂർണമായും അടച്ചു

By Web TeamFirst Published Apr 1, 2020, 1:16 PM IST
Highlights

ഒമാൻ സ്വദേശികളും സ്ഥിരതാമസക്കാരായ വിദേശികളും തങ്ങളുടെ താമസ സ്ഥലങ്ങളിൽ തുടരുവാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

മസ്കറ്റ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാൻ സായുധസേനയുടെ നിയന്ത്രണത്തിൽ മത്ര പ്രവിശ്യ പൂർണമായും അടച്ചു. മത്രാ പ്രവിശ്യയിൽ ഉൾപ്പെടുന്ന റൂവി, ദാർസൈത്, വാദി കബീർ, ഹമറിയ  എന്നിവടങ്ങളിലേക്കുള്ള  റോഡുകൾ  ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

മസ്കറ്റ് ഗവര്‍ണറേറ്റിലെ ഒരു പ്രവശ്യയാണ് മത്ര. സുരക്ഷാ സേനയുടെ അഞ്ചു പരിശോധന കേന്ദ്രങ്ങൾ മസ്കറ്റ് ഗവര്‍ണറേറ്റിൽ ഉണ്ടാകും. ഒമാൻ സ്വദേശികളും സ്ഥിരതാമസക്കാരായ വിദേശികളും തങ്ങളുടെ താമസ സ്ഥലങ്ങളിൽ തുടരുവാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!