കഴുത്തിന് ചുറ്റും അടിയേറ്റ പാടുകൾ കണ്ടതോടെ സംശയം; ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ്, പ്രവാസിയുടെ മരണത്തിൽ ദുരൂഹത

Published : Jun 27, 2026, 04:45 PM IST
crime scene

Synopsis

പ്രവാസിയുടെ മരണത്തിൽ ദുരൂഹത. കൊലപാതക സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷാ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.  ആത്മഹത്യയെന്ന് കരുതിയെങ്കിലും കഴുത്തിലെ പാടുകൾ കണ്ടതോടെയാണ് സംശയം തോന്നിയത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയുടെ മരണത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷാ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്ന പ്രാഥമിക നിഗമനങ്ങളോടെയാണ് റിപ്പോർട്ട് പുറത്തുവന്നതെങ്കിലും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളാണ് മരണത്തിൽ സംശയത്തിലേക്ക് വഴിമാറ്റിയത്.

കുവൈത്തിലെ സബാഹ് അൽ-സാലം മേഖലയിൽ പ്രവാസി ആത്മഹത്യ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് വിഭാഗത്തിന് സന്ദേശം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സബാഹ് അൽ-സാലം പൊലീസ് സ്റ്റേഷൻ മേധാവി ക്യാപ്റ്റൻ സാലിഹ് അൽ-റബാഹിന്റെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിംഗ് സംഘം, മെഡിക്കൽ അടിയന്തര വിഭാഗം, ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്‍റിലെ വിദഗ്ദ്ധർ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. തുടർന്ന് ഫോറൻസിക് ഇൻവെസ്റ്റിഗേറ്റർമാർ സംഭവസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചത്.

മരിച്ചയാളുടെ കഴുത്തിന് ചുറ്റും ശക്തമായി അടിയേറ്റതുപോലെയുള്ള പാടുകളും മാന്തിയ അടയാളങ്ങളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇതൊരു ആസൂത്രിത കൊലപാതകമാകാനുള്ള സാധ്യതയിലേക്ക് അന്വേഷണസംഘം വിരൽചൂണ്ടിയത്. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം കൂടുതൽ ബാഹ്യപരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനുമായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. സംഭവത്തിന്‍റെ യഥാർത്ഥ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനുമുള്ള ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ പരിഭ്രാന്തി പരത്തി ജനങ്ങളുടെ ഫോണുകളിലെത്തിയ അടിയന്തര സൈറൺ; സാങ്കേതിക തകരാറെന്ന് സ്ഥിരീകരിച്ച് അധികൃതർ
പശ്ചിമേഷ്യ വീണ്ടും അശാന്തമാകുന്നു; ഇറാന്‍റെ ആക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി, യുഎഇയിൽ അലർട്ട്