നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ മത്സരത്തിന് ജിദ്ദയിൽ തുടക്കം

Published : May 17, 2023, 09:53 PM IST
നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ മത്സരത്തിന് ജിദ്ദയിൽ തുടക്കം

Synopsis

നഹ്ദ റിയൽ കേരള സൂപ്പർകപ്പ് ഫുട്ബാൾ മത്സരം വിവിധയിനം പരിപാടികളോടെ ജിദ്ദയിൽ തുടക്കമായി. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനം  ചെയ്തു.  

റിയാദ്: നഹ്ദ റിയൽ കേരള സൂപ്പർകപ്പ് ഫുട്ബാൾ മത്സരം വിവിധയിനം പരിപാടികളോടെ ജിദ്ദയിൽ തുടക്കമായി. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനം  ചെയ്തു.  സിഫ് ആക്റ്റിങ് ജനറൽ സെക്രട്ടറി അയ്യൂബ് മാഷ് അധ്യക്ഷത വഹിച്ചു.  നഹ്ദ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ബോർഡ് അംഗം നാസർ നാലകത്ത്, മസൂദ് നഹ്ദ, മുസ്താഖ് ജെഎൻഎച്ച്, റംഷീദ് സമ യുനൈറ്റഡ് എം.ഡി,  പവർഹൗസ്‌ എം.ഡി ഷാഫി ഗൂഡല്ലൂർ എന്നിവർ മുഖ്യാഥിതികളായിരുന്നു. 

ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ഫിറോസ് ചെറുകോട് സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജിദ്ദയിലെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.  ഉദ്‌ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ അൻഷിഫ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ ഡാൻസ് പ്രോഗ്രാം പരിപാടിക്ക് പൊലിമയേകി. ആദ്യമത്സരത്തിൽ അബീർ ബ്ലൂസ്റ്റാർ ടീമും കംപ്യുടെക്ക് ഐടി സോക്കർ  ടീമും ഗോൾരഹിത സമനിലയിൽ കലാശിച്ചു. 

ഗോളിനുവേണ്ടി ഇരു ടീമുകളും കെണിഞ്ഞ്  പരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലൂസ്റ്റാറിന്റെ സഫ്‌വാനാണ് കളിയിലെ താരം. രണ്ടാമത്തെ മത്സരം ഷറഫിയ ട്രേഡിങ് സാബിൻ എഫ്‌.സി ടീമും ബാഹിഗ്രുപ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി  ടീമും തമ്മിൽ നടന്ന  ആവേശ മത്സരത്തിൽ സാബിൻ എഫ്‌സി ടീം ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചു. സാബിന്റെ അസ്‌ലം കളിയിലെ താരമായി.

Read more: കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ അന്തരിച്ചു

സിഫ് മുൻ പ്രസിഡന്റ് ഹിഫ്‌സുറഹ്മാൻ, സിഫ് ട്രഷറർ നിസാം പാപ്പറ്റ, സെക്രട്ടറി അബു കാട്ടുപാറ, സലാം കാളികാവ്, ഹുസൈൻ ചുള്ളിയോട്, ബാവ ബ്ലൂസ്റ്റാർ, ഷംസീർ കംപ്യുടെക്ക് എന്നിവർ കളിക്കാരെ പരിചയപ്പെടുകയും, യാസിർ അറഫാത്ത്, അൻവർ കരിപ്പ എന്നിവർ അതിഥികളെ അനുഗമിക്കുകയും ചെയ്തു. മികച്ച താരങ്ങൾക്ക് ഏഷ്യൻ ടൈംസ് നൽകുന്ന സമ്മാനങ്ങൾ സിഫ് വൈസ് പ്രസിഡന്റ് സലീം മമ്പാട്, കെ.സി അബ്ദുറഹ്മാൻ, ജലീൽ കണ്ണമംഗലം എന്നിവർ സമ്മാനിച്ചു. നറുക്കെടുപ്പിലൂടെ ടർമർ നൽകുന്ന സമ്മാനങ്ങൾ നാണി മക്ക, യഹ്‌യ എന്നിവർ സമ്മാനിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം