രണ്ട് കിലോഗ്രാം മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയില്‍

By Web TeamFirst Published Jul 17, 2021, 8:56 PM IST
Highlights

ബാഗിന് അസ്വഭാവികമായ ഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവാവിനെ തടഞ്ഞത്. എന്നാല്‍ പരിശോധനയ്‍ക്കായി ബാഗ് തുറക്കാന്‍ ഇയാള്‍ സമ്മതിച്ചതുമില്ല. 

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ കൊക്കൈയിനുമായി യാത്രക്കാരന്‍ പിടിയിലായി. 37 വയസുകാരനായ ഇയാള്‍ ബാഗ് തുറക്കാന്‍ വിസമ്മതിക്കുകയും ഉദ്യോഗസ്ഥര്‍ നഷ്‍ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവാവിനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി.

ബാഗിന് അസ്വഭാവികമായ ഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവാവിനെ തടഞ്ഞത്. എന്നാല്‍ പരിശോധനയ്‍ക്കായി ബാഗ് തുറക്കാന്‍ ഇയാള്‍ സമ്മതിച്ചതുമില്ല. ബാഗ് ബലംപ്രയോഗിച്ച് തുറക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ ബാഗിന്റെ വില നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നായി. ഇത് സമ്മതിച്ച ഉദ്യോഗസ്ഥര്‍ ബാഗ് ബലമായി തുറപ്പോള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നാല് പാക്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു.

രണ്ട് കിലോയിലധികം കൊക്കെയ്‍നാണ് ഇയാള്‍ ബാഗിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. നാട്ടിലുള്ള ഒരു സുഹൃത്ത് തന്നയച്ചതാണെന്നും ദുബൈയിലെ മറ്റൊരാള്‍ക്ക് കൈമാറാനുള്ളതായിരുന്നു ഇതെന്നും ഇയാള്‍ പിന്നീട് വാദിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതിനും രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. കേസിന്റെ അടുത്ത വിചാരണ സെപ്‍തംബര്‍ 14ലേക്ക് മാറ്റിവെച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!