കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടമായി, പക്ഷെ ഇന്ത്യയിൽ മറിച്ചെന്നും മോദി

Published : Feb 14, 2024, 02:54 PM ISTUpdated : Feb 14, 2024, 03:05 PM IST
കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടമായി, പക്ഷെ ഇന്ത്യയിൽ മറിച്ചെന്നും മോദി

Synopsis

 കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയിൽ നേരെ മറിച്ചാണ് സംഭവിച്ചത് എന്ന് മോദി പറഞ്ഞു. 

ദുബൈ: ദുബൈയിലെ ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു. 
ഇന്ത്യയിൽ അനേകം മാറ്റങ്ങൾ ഉണ്ടായെന്നും ശുചിത്വം, പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടായെന്നും മോദി പറഞ്ഞു. വനിതകൾക്ക് പാർലമെന്‍റില്‍ സംവരണം വരെ നൽകി. സര്‍ക്കാര്‍ സേവനങ്ങൾ ആരും ചൂഷണം ചെയ്യാതിരിക്കാൻ മുൻഗണന നൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കി അഴിമതി അവസാനിപ്പിച്ചു. വിശ്വ സൗഹൃദം ആണ് ഇന്ത്യ മുന്നോട്ടു വെയ്ക്കുന്നത്. ക്രിപ്റ്റോ കറൻസി, എഐ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായ നിയമ ങ്ങൾ ഉണ്ടാകണം. ലോകത്തെ നിയമങ്ങളും രാജ്യത്തിന്റെ താല്പര്യവും കണക്കിലെടുത്ത് ഇന്ത്യ ഇക്കാര്യത്തിൽ കാര്യങ്ങൾ ചെയ്യുന്നതായും മോദി പറഞ്ഞു. കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയിൽ നേരെ മറിച്ചാണ് സംഭവിച്ചത് എന്ന് മോദി പറഞ്ഞു. 

Read Also -  'ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്', മലയാളത്തിലും അറബിയിലും വിവിധ ഭാഷകളിലും അഭിസംബോധന, 'അഹ്‍ലൻ മോദി'ക്ക് തുടക്കം

അതേസമയം യുഎഇ പ്രവാസികള്‍ ഉറ്റുനോക്കുന്ന അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും. ഭ​ര​ണ, ആ​ത്മീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ചടങ്ങുകള്‍ അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ പ്ര​തി​ഷ്​​ഠി​ക്കും. വൈ​കു​ന്നേ​ര​ത്തെ ച​ട​ങ്ങി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ച​ട​ങ്ങ്​ ന​ട​ക്കു​ക.

ഓരോ എമിറേറ്റുകളെയും  പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്‍റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ  27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ​ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടത്. 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീ​റ്റ​ര്‍ ആ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം. ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മി​ച്ച 96 തൂ​ണു​ക​ളാ​ണ്​ ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ള്ള​ത്​. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത