നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി; നാല് പ്രവാസികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് - വീഡിയോ

Published : Nov 28, 2019, 11:55 AM IST
നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി; നാല് പ്രവാസികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് - വീഡിയോ

Synopsis

ഏഷ്യക്കാരനായ ഒരു പ്രവാസി ഓടിച്ച ടാക്സി കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കടയുടെ ഗ്ലാസ് വാതില്‍ തകര്‍ത്താണ് വാഹനം അകത്തേക്ക് കയറിയത്

കുവൈത്ത് സിറ്റി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിന്ന് നാല് പ്രവാസികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. അല്‍ സാല്‍മിയയിലാരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യക്കാരനായ ഒരു പ്രവാസി ഓടിച്ച ടാക്സി കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. കടയുടെ ഗ്ലാസ് വാതില്‍ തകര്‍ത്താണ് വാഹനം അകത്തേക്ക് കയറിയത്. ഈ സമയം കടയില്‍ നില്‍ക്കുകയായിരുന്ന മൂന്ന് പേരെ വാഹനം ഇടിച്ചിട്ടു. തലനാരിഴയ്ക്കാണ് ഇവര്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് കാരണമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം...
"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാന സർവീസുകൾ താളം തെറ്റി, വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും