അടിയന്തര നിർദ്ദേശം, എല്ലാ എയർബസ് എ320 വിമാനങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിയതായി യുഎഇ

Published : Dec 01, 2025, 02:47 PM IST
flight

Synopsis

എയർബസ് എ320 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ യുഎഇ ദേശീയ എയർലൈനുകളും ആവശ്യമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ദുബൈ: ലോകമെമ്പാടുമുള്ള എയർബസ് എ320 വിമാനങ്ങൾക്കായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പുറപ്പെടുവിച്ച അടിയന്തര നിർദ്ദേശത്തെത്തുടർന്ന്, ഈ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ യുഎഇ ദേശീയ എയർലൈനുകളും ആവശ്യമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ നിർദ്ദേശത്തിൽ പറഞ്ഞിട്ടുള്ള പരിശോധനകളും അറ്റകുറ്റപ്പണികളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുമായും ബന്ധപ്പെട്ട എയർലൈനുകളുമായും ചേർന്ന് ജിസിഎഎ പ്രവർത്തിക്കുന്നുണ്ട്.

എല്ലാ വിമാനങ്ങളുടെയും സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും രാജ്യത്തിനകത്തെ വിമാന ഷെഡ്യൂളുകൾക്ക് തടസ്സമുണ്ടാകാതിരിക്കാനും ലക്ഷ്യമിടുന്നതായി അധികൃതർ ഊന്നിപ്പറഞ്ഞു. വിമാന നിർമ്മാതാക്കളോ അന്താരാഷ്ട്ര റെഗുലേറ്റർമാരോ പുറപ്പെടുവിക്കുന്ന എല്ലാ സാങ്കേതിക അപ്‌ഡേറ്റുകളും നടപ്പിലാക്കാൻ യുഎഇയിലെ ഓപ്പറേറ്റർമാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ജിസിഎഎ കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷനെ നിയന്ത്രിക്കുന്ന ഉയർന്ന ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി യുഎഇയുടെ വ്യോമയാന മേൽനോട്ട സംവിധാനം എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കുന്നത് തുടരുമെന്നും അതോറിറ്റി അറിയിച്ചു.

ലോകമെമ്പാടുമുള്ള വിമാന നിർമ്മാതാക്കളായ എയർബസ്, തങ്ങളുടെ എ320 ശ്രേണിയിലുള്ള വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഏകദേശം 6,000 യാത്രാ വിമാനങ്ങളെ ഈ അപ്‌ഡേറ്റ് ബാധിക്കാൻ സാധ്യതയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി