
റാസല്‍ഖൈമ: റാസല്‍ഖൈമ നഗരത്തിന് 12 കിലോമീറ്റര്‍ വടക്കുള്ള ഖോര്‍ അല്‍ റാംസ് തീരത്ത് കുളിക്കാനിറങ്ങുന്നതിനിടെ കടലില്‍ മുങ്ങിത്താഴ്ന്ന നാല് കുട്ടികള്‍ക്ക് രക്ഷകനായി സ്വദേശി. ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ജാസിം റാഷിദ് റജബ് ആണ് ബോട്ടിലെത്തി സാഹസികമായി കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്.
കടലില്‍ കുളിക്കാനിറങ്ങിയ സ്വദേശികളായ നാലു കുട്ടികള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. അവധി ദിവസം ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി മടങ്ങി വരുമ്പോഴാണ് ജാസിം അപകട വിവരം അറിയുന്നത്. ഉടന്‍ തന്നെ സ്ഥലത്ത് ബോട്ടിലെത്തിയ അദ്ദേഹം നാലുപേരെയും രക്ഷപ്പെടുത്തി. ജാസിമിന്റെ മനോധൈര്യത്തെിനും സമയോചിതമായ ഇടപെടലിനും വിവിധ മേഖലകളില്‍ നിന്നും അഭിനന്ദപ്രവാഹമാണ്.
110 തടവുകാരെ മോചിപ്പിക്കാന്‍ റാസല്‍ഖൈമ ഭരണാധികാരിയുടെ ഉത്തരവ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam