
ബ്രംപ്ടന്‍: നെഹ്രുട്രോഫി വള്ളംകളി കേരളത്തില്‍ അരങ്ങുതകര്‍ത്തപ്പോള്‍ അങ്ങ് കാനഡയിലും മലയാളികളൊരു വള്ളംകളി മത്സരം നടത്തി. എന്നാല്‍ ഇതാദ്യമായാല്ല പത്താം വര്‍ഷമാണ് കാനഡയിലെ പ്രഫസേഴ്‍സ് ലേക്കില്‍ 'നെഹ്‍റു ട്രോഫി വള്ളംകളി' മത്സരം അരങ്ങേറുന്നത്. പ്രഫസേഴ്സ് ലേക്കിന്റെ ഇരുകരകളിലെയും കാണികളെ ആവേശത്തിമിര്‍പ്പിലാഴ്‍ത്തി വിവിധ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍, ഗ്ലാഡിയറ്റേഴ്സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടനായിരുന്നു ഒന്നാം സ്ഥാനം. ട്രാവന്‍കൂര്‍ ക്ലബ്ബിന്റെ തിരുവിതാംകൂര്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. സ്ത്രീകളുടെ മത്സരത്തില്‍ കനേഡിയന്‍ ലയന്‍സ് കുട്ടനാടന്‍ ചുണ്ടന്‍ വിജയികളായി.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam