സോഷ്യല്‍ മീഡിയയില്‍ ഒരിക്കലും ഇക്കാര്യം ചെയ്യരുത്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

By Web TeamFirst Published Feb 15, 2019, 10:20 PM IST
Highlights

ഓണ്‍ലൈന്‍ വഴി അജ്ഞാതരായ വ്യക്തികള്‍ക്ക് ഒരിക്കലും പണം അയക്കരുതെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്നും ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം.

ദുബായ്: സോഷ്യല്‍ മീഡിയയില്‍ തെറ്റായ പേരുകള്‍ ഉപയോഗിക്കുകയോ മറ്റൊരാളായി ഭാവിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ദുബായ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. സെബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഫെഡറല്‍ നിയമപ്രകാരം ഇത്തരം പ്രവൃത്തികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും ലഭിക്കും.

ഓണ്‍ലൈന്‍ വഴി അജ്ഞാതരായ വ്യക്തികള്‍ക്ക് ഒരിക്കലും പണം അയക്കരുതെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്നും ദുബായ് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. പ്രമുഖരായ വ്യക്തികളുടെ പേരില്‍ വരുന്ന സന്ദേശങ്ങളും മറ്റും സൂക്ഷിക്കണമെന്ന് നേരത്തെയും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രമുഖരായ ആളുകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിക്കുകയും പിന്നീട് പണം ചോദിക്കുകയുമാണ് രീതി.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവയുടെ സ്ക്രീന്‍ ഷോട്ടുകളെടുത്ത് ദുബായ് പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വിവരം നല്‍കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

click me!