മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന് പുതിയ സാരഥികള്‍

Published : Apr 04, 2021, 08:45 AM ISTUpdated : Apr 04, 2021, 10:16 AM IST
മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന് പുതിയ സാരഥികള്‍

Synopsis

കൊവിഡ് 19ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഈ വര്‍ഷത്തെ പൊതുയോഗം സംഘടിപ്പിക്കപ്പെട്ടത്.

മസ്‌കറ്റ്: രണ്ടു പതിറ്റാണ്ടുകളായി ഒമാനിലെ കലാ-സാംസ്‌കാരിക-സാമൂഹ്യക്ഷേമ മേഖലയില്‍ സജീവമായി ഇടപെടുന്ന ഇന്ത്യന്‍  സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന് പുതിയ സാരഥികള്‍. വി സന്തോഷ് കുമാറാണ് പുതിയ ഭരണ സമിതിയുടെ കണ്‍വീനര്‍. കോ -കണ്‍വീനറായി നിധീഷ് കുമാറും ട്രഷററായി ബാബുരാജ്  ഇ എസും തെരഞ്ഞെടുക്കപ്പെട്ടു. 

വിവിധ വിഭാഗങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍; വിജയന്‍ കെ വി  (സാഹിത്യ വിഭാഗം) നിഷാന്ത് പി പി (സ്‌പോര്‍ട്സ് & എന്റര്‍ടെയിന്‍മെന്റ്, യൂത്ത്, മാധ്യമം), നൗഫല്‍ പുനത്തില്‍  (സാമൂഹ്യക്ഷേമം), തങ്കം കവിരാജ് (വനിത / ബാല വിഭാഗം), ദിനേശ് ബാബു (കലാ വിഭാഗം),വിനോദ് കുമാര്‍ എം എസ്  (ശാസ്ത്ര സാങ്കേതികം, സോഷ്യല്‍  മീഡിയ) എന്നിവരെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. രണ്ട് വര്‍ഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഈ വര്‍ഷത്തെ പൊതുയോഗം സംഘടിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര, 'ലെഗസി ഓഫ് ഖത്തർ 2022' പ്രദർശനം കതാറയിൽ
റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി