ഫിഫ ലോകകപ്പിന്റെ സാംസ്കാരിക, കായിക, സാമൂഹിക പാരമ്പര്യം ഉയർത്തിക്കാട്ടുന്ന പ്രദർശനം 'ലെഗസി ഓഫ് ഖത്തർ 2022' കതാറയിൽ. കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ കതാറ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുമായി സഹകരിച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.
ദോഹ: 2022 ൽ ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ സാംസ്കാരിക, കായിക, സാമൂഹിക പാരമ്പര്യം ഉയർത്തിക്കാട്ടുന്ന പ്രദർശനം ഡിസംബർ 29 ന് കത്താറ കൾച്ചറൽ വില്ലേജിൽ ആരംഭിക്കും. വൈകുന്നേരം 5:30-ന് കത്താറയിലെ ബിൽഡിംഗ് 45-ൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ കതാറ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുമായി സഹകരിച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്. ലോകകപ്പ് ടൂർണമെന്റ് ഖത്തറിലും ആഗോള ഫുട്ബോൾ സമൂഹത്തിലും ചെലുത്തിയ ദീർഘകാല സ്വാധീനം പ്രദർശനത്തിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നു. സന്ദർശകർക്ക് ലോകകപ്പ് യാത്ര വീണ്ടും അനുഭവിക്കാനും, ഈ ചരിത്രപരമായ ഇവന്റ് ഖത്തറിന്റെ സാംസ്കാരികവും കായികവുമായ രംഗത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് അടുത്തറിയാനും സാധിക്കും. കൂടുതൽ വിവരങ്ങൾ കതാറ കൾച്ചറൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ സോഷ്യൽ മീഡിയ പേജുകളിലോ ലഭ്യമാണ്.


