സൗദിയിലെ പുതിയ ക്യാമറകളില്‍ അറിയാതെ കുടുങ്ങിയത് നിരവധിപ്പേര്‍

By Web TeamFirst Published Dec 2, 2018, 10:31 PM IST
Highlights

അമിത വേഗതയ്ക്ക് പുറമേ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടും ഭക്ഷണം കഴിച്ചുകൊണ്ടും വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ചെയ്യുന്നവരും ക്യാമറകളില്‍ കുടുങ്ങും. 

റിയാദ്: സൗദിയില്‍ നഗരത്തിന് പുറത്ത് ഹൈവേകളില്‍ പുതിയതായി സ്ഥാപിച്ച ക്യാമറകളില്‍ നിരവധിപ്പേര്‍ കുടുങ്ങി. നിയമലംഘനങ്ങള്‍ പിഴ ലഭിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് നഗരത്തിന് പുറത്തുള്ള റോഡുകളില്‍ ക്യാമറകള്‍ സ്ഥാപിച്ച വിവരം പലരും അറിഞ്ഞത് പോലും.

നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍  നഗരങ്ങളിലേത് പോലെ സൗദിയിലെ മറ്റ് ഹൈവേകളിലും ഇപ്പോള്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അമിത വേഗതയ്ക്ക് പുറമേ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടും ഭക്ഷണം കഴിച്ചുകൊണ്ടും വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ചെയ്യുന്നവരും ക്യാമറകളില്‍ കുടുങ്ങും. വിവിധ കുറ്റങ്ങള്‍ക്ക് 100 റിയാല്‍ മുതലാണ് പിഴ ശിക്ഷ ലഭിക്കുന്നത്. നഗരങ്ങള്‍ക്ക് പുറത്തുള്ള റോഡുകളില്‍ നിരീക്ഷണം പ്രതീക്ഷിക്കാതെ വാഹനം ഓടിച്ച നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ലഭിച്ചു.

click me!