റിയാദിൽ വീണ്ടും പക്ഷിപ്പനി കണ്ടെത്തി

By Web TeamFirst Published Feb 8, 2020, 6:49 PM IST
Highlights

ഹുറൈമിലയിലെ ഒരു കോഴി ഫാമിലാ പക്ഷിപ്പനി കേസുകൾ സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം കണ്ടെത്തിയത്. ഇതേതുടർന്ന് രോഗബാധിതരായ പക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്ന 35,000 പക്ഷികളെ നശിപ്പിച്ചു. 

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ വീണ്ടും പക്ഷിപ്പനി കണ്ടെത്തി. ഹുറൈമിലയിലെ ഒരു കോഴി ഫാമിലാ പക്ഷിപ്പനി കേസുകൾ സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം കണ്ടെത്തിയത്. ഇതേതുടർന്ന് രോഗബാധിതരായ പക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്ന 35,000 പക്ഷികളെ നശിപ്പിച്ചു.

ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്5 എൻ8 (ബേർഡ് ഫ്ളൂ വൈറസ്) വൈറസാണിതെന്നും ഇത് പക്ഷികളെ മാത്രമെ ബാധിക്കുകയുള്ളൂവെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അബാ അൽ ഖലീൽ വ്യക്തമാക്കി.  

ഇത്തരം സന്ദർഭങ്ങളിൽ കോഴി കർഷകരും ഫാം ജീവനക്കാരുമടക്കം ജാഗ്രത പാലിക്കുകയും ഉചിതമായ പ്രതിരോധ നടപടികൾ കൈകൊള്ളുകയും വേണം. അതോടൊപ്പം പുതുതായി പക്ഷികളെ വിൽപ്പനക്കായി എത്തിക്കാനോ പക്ഷികളെ വേട്ടയാടാനോ പാടില്ലെന്നും നിർദ്ദേശിച്ചു. പക്ഷി മരണങ്ങൾ സംബന്ധമായ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 8002470000 എന്ന നമ്പറിൽ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

click me!