യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 8, 2020, 4:57 PM IST
Highlights

ഒരു ചൈനിസ് പൗരനും മറ്റൊരു ഫിലിപ്പൈന്‍ പൗരനുമാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ പുതിയതായി രണ്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.

ഒരു ചൈനിസ് പൗരനും മറ്റൊരു ഫിലിപ്പൈന്‍ പൗരനുമാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ചൈനയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് യുഎഇയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന ചൈനയിലെ വുഹാനില്‍ നിന്നാണ് ഈ കുടുംബം യുഎഇയിലെത്തിയത്.

കൊറോണബാധിതരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാണ് യുഎഇ അധികൃതര്‍ നടത്തുന്നത്. ഇത്തരം പരിശോധനകളുടെ കാര്യക്ഷമതകൂടിയാണ് പുതിയ രണ്ട് രോഗബാധിതരെ കണ്ടെത്താന്‍ സഹായിച്ചതും. കൊറോണ രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവരെ നേരത്തെ കണ്ടെത്താനും നിരീക്ഷിക്കാനും വേണ്ടി പ്രമുഖ ആശുപത്രികളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് 'വരീദ്' എന്ന പേരില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. 

click me!