ദുബായില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ നാടുകടത്തും

By Web TeamFirst Published Sep 30, 2018, 12:01 AM IST
Highlights

താമസക്കാരായാലും സന്ദർശകരായാലും ഷോപ്പിങ്  മാളുകൾ, റസ്റ്ററന്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ കാൽമുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കണം. സുതാര്യ വസ്ത്രങ്ങള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 
 

അബുദാബി: യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.  ബായിലെ ഷോപ്പിങ് മാളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്ക്കെതിരെ അറബ് വനിത നൽകിയ പരാതിയെ തുടർന്നു സെക്യൂരിറ്റി ജീവനക്കാരൻ അവരുടെ ശരീരം മറയ്ക്കാൻ 'അബായ' നൽകിയിരുന്നു.  

മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകൾ ദുബായിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.‌ താമസക്കാരായാലും സന്ദർശകരായാലും ഷോപ്പിങ്  
മാളുകൾ, റസ്റ്ററന്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ കാൽമുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കണം. സുതാര്യ വസ്ത്രങ്ങള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 
 

click me!