സൗദിയിൽ മീഡിയാ സിറ്റിയും പുതിയ ടിവി ചാനലുകളും ഉടൻ

By Web TeamFirst Published Dec 4, 2019, 12:20 PM IST
Highlights

റിയാദിൽ നടന്ന ആദ്യ സൗദി മീഡിയ ഫോറം ദ്വിദിന സമ്മേളനത്തിൽ മാധ്യമ മന്ത്രി തുർക്കി അൽഷബാന വെളിപ്പെടുത്തിയതാണിത്.

റിയാദ്: സൗദി അറേബ്യയിൽ മീഡിയാ സിറ്റിയും പുതിയ ടീവി ചാനലുകളും റേഡിയോ സ്റ്റേഷനുകളും ഉടൻ സ്ഥാപിക്കുമെന്ന് മാധ്യമ മന്ത്രി തുർക്കി അൽഷബാന പറഞ്ഞു. പ്രവിശ്യാടിസ്ഥാനത്തിലാണ് ടിവി ചാനലുകളും റേഡിയോ സ്റ്റേഷനുകളും വരുന്നതെന്നും റിയാദിൽ ചൊവ്വാഴ്ച സമാപിച്ച ആദ്യ സൗദി മീഡിയ ഫോറം ദ്വിദിന സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. 

ഓരോ പ്രവിശ്യക്കും വേണ്ടി ചാനലും റേഡിയോയും ആരംഭിക്കും. മാധ്യമപ്രവർത്തനത്തിന്റെ ഏകോപനത്തിന് അതാത് പ്രവിശ്യകളിൽ മീഡിയ സിറ്റിയും സ്ഥാപിക്കും. ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ‘സൗദി മീഡിയയും പുതിയ ഘട്ടവും’ എന്ന ചർച്ചയെ അഭിസംബോധന ചെയ്യുമ്പോഴാണ് മന്ത്രി, മാധ്യമരംഗത്തെ പുതിയ സംരംഭങ്ങളെ കുറിച്ച് സൂചിപ്പിച്ചത്. 

രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖ മാധ്യമപ്രവർത്തകർ, വിദഗ്ധർ, ബുദ്ധിജീവികൾ, നേതാക്കൾ തുടങ്ങിയവർ ഫോറത്തെ അഭിസംബോധന ചെയ്യാനെത്തി. അറബ് മാധ്യമരംഗത്തെയും അന്താരാഷ്ട്ര മാധ്യമലോകത്തെയും ആയിരത്തിലേറെ മാധ്യമപ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പെങ്കടുത്തു. മാധ്യമ വ്യവസായത്തിലെ ‘അവസരങ്ങളും വെല്ലുവിളികളും’ ആണ് പ്രധാനമായും ചർച്ച ചെയ്തത്. രാജ്യത്തെ മാധ്യമ പ്രവർത്തനത്തിന്റെ നിലനിൽപിന് വേണ്ടി മന്ത്രാലയം ഏറ്റവും പ്രധാനപ്പെട്ട സ്തംഭമായാണ് നിലകൊള്ളുന്നതെന്നും മാധ്യമസ്ഥാപനങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും മാധ്യമരംഗത്തെ പ്രതിഭകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു. 

click me!