യുഎഇയില്‍ ഇന്റര്‍നെറ്റ് വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്

By Web TeamFirst Published Sep 23, 2018, 3:13 PM IST
Highlights

കോളുകള്‍ക്ക് പുറമെ ഇന്‍സ്റ്റന്റ് മെസേജിങ് സൗകര്യവും ഇതിലുണ്ട്. 200 പേര്‍ വരെയുള്ള ചാറ്റ് ഗ്രൂപ്പുകളുമുണ്ടാക്കാം. നിലവിലുള്ള BOTIM, C'Me ആപുകള്‍ക്ക് പുറമെയാണ് HiU കൂടി പുറത്തിറക്കിയിരിക്കുന്നത്. ഇവ മൂന്നും രണ്ടാഴ്ചയിലേക്ക് സൗജന്യമായി ഉപയോഗിക്കാം. 

അബുദാബി: ഇന്റര്‍നെറ്റ് അധിഷ്ഠിത വോയ്സ്, വീഡിയോ കോള്‍കള്‍ക്കായി യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസാലാത്ത് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. HiU മെസഞ്ചറിലൂടെ ലോകത്തെ ഏത് കോണിലേക്കും എച്ച്.ഡി ക്വാളിറ്റിയിലുള്ള കോളുകള്‍ ആസ്വദിക്കാം. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‍ലറ്റുകളിലും ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലും HiU പ്രവര്‍ത്തിക്കും.

കോളുകള്‍ക്ക് പുറമെ ഇന്‍സ്റ്റന്റ് മെസേജിങ് സൗകര്യവും ഇതിലുണ്ട്. 200 പേര്‍ വരെയുള്ള ചാറ്റ് ഗ്രൂപ്പുകളുമുണ്ടാക്കാം. നിലവിലുള്ള BOTIM, C'Me ആപുകള്‍ക്ക് പുറമെയാണ് HiU കൂടി പുറത്തിറക്കിയിരിക്കുന്നത്. ഇവ മൂന്നും രണ്ടാഴ്ചയിലേക്ക് സൗജന്യമായി ഉപയോഗിക്കാം. ഇത്തിസാലാത്തിന്റെ മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്താല്‍ രണ്ടാഴ്ചയിലേക്ക് ഈ സേവനങ്ങള്‍ സൗജന്യമായിരിക്കും.  എപ്പോള്‍ വേണമെങ്കില്‍ ഉപയോഗം അവസാനിപ്പിക്കാനുമാവും. എന്നാല്‍ രണ്ടാഴ്ചയിലെ സൗജന്യ സേവനങ്ങള്‍ അവസാനിച്ചശേഷം ഉപയോഗം തുടരുമ്പോള്‍ പിന്നീട് പണം ഈടാക്കും. 50 ദിര്‍ഹം മുതലുള്ള പ്ലാനുകളാണുള്ളത്.

click me!