ലൈംഗിക തൊഴിലാളിയാണെന്ന് പ്രതിശ്രുത വരന്‍ കണ്ടുപിടിച്ചു; യുവതി ജീവനൊടുക്കി

Published : Sep 23, 2018, 01:55 PM IST
ലൈംഗിക തൊഴിലാളിയാണെന്ന് പ്രതിശ്രുത വരന്‍ കണ്ടുപിടിച്ചു; യുവതി ജീവനൊടുക്കി

Synopsis

യുവതിയെ ലൈംഗിക തൊഴിലാളികളുടെ കേന്ദ്രത്തില്‍ കണ്ടെത്തിയ വരന്‍ ഇവരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. 

ഷാര്‍ജ: ലൈംഗിക തൊഴിലാളിയെന്ന് പ്രതിശ്രുത വരന്‍ കണ്ടെത്തിയതിന് പിന്നാലെ യുവതി കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യ ചെയ്തു. യുവതിയെ ലൈംഗിക തൊഴിലാളികളുടെ കേന്ദ്രത്തില്‍ കണ്ടെത്തിയ വരന്‍ ഇവരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതേ കത്തി കൊണ്ട് സ്വയം കുത്തി യുവതിയും ജീവനൊടുക്കിയത്.

സംഭവത്തില്‍ പിടിയിലായ ഏഷ്യക്കാരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്.  സംഭവ ദിവസം തനിക്കൊരു പാര്‍ട് ടൈം ജോലിയുണ്ടെന്നും അതിന്റെ ആവശ്യങ്ങള്‍ക്കായി ഒരു വീട്ടില്‍ പോകണമെന്നുമാണ് യുവതി ഇയാളോട് പറഞ്ഞത്. ഇതിന് ശേഷം യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് യുവാവിനെ ഫോണില്‍ വിളിക്കുകയും, പറഞ്ഞത് കളവാണെന്ന് അറിയിക്കുകയുമായിരുന്നു. മറ്റൊരു സ്ത്രീയുടെ നേതൃത്വത്തില്‍ ഒരു വീട്ടില്‍ നടന്നുവരുന്ന അനാശ്വാസ്യ കേന്ദ്രത്തിലേക്കാണ് യുവതി പോയതെന്നും അവിടെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും സുഹൃത്ത് അറിയിച്ചു.

സുഹൃത്തിന്റെ പക്കല്‍ നിന്ന് അനാശ്വാസ്യ കേന്ദ്രത്തിന്റെ വിലാസം കരസ്ഥമാക്കിയശേഷം അവിടേക്ക് ചെന്നു. അപ്രതീക്ഷിതമായി പ്രതിശ്രുതവരനെ കണ്ടതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തന്റെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതി ഭീഷണിപ്പെടുത്തി. തന്റെ ബിസിനസില്‍ കൈകടത്തരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ യുവാവ് കത്തി പിടിച്ചുവാങ്ങി യുവതിയുടെ കൈയ്യിലും തുടയിലും കുത്തുകയായിരുന്നു. ഇതിന് പിന്നാലെ യുവതി കത്തിയെടുത്ത് സ്വയം കുത്തി.  ഭയന്ന് പോയ യുവാവ് ഇവിടെ നിന്നും ഇറങ്ങിയോടി തൊട്ടടുത്തുള്ള ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഒളിച്ചിരുന്നു. പിന്നീട് ഇവിടെ നിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ