സൗദിയില്‍ മാസപ്പിറവി തീരുമാനിക്കാന്‍ ഇനി പുതിയ സംവിധാനം

By Web TeamFirst Published Jun 7, 2019, 1:50 PM IST
Highlights

റമദാന്‍, ശവ്വാല്‍ മാസപ്പിറവികളടക്കം എല്ലാ അറബി മാസങ്ങളുടെയും തുടക്കം കൃത്യമായി നിരീക്ഷിക്കാന്‍ അത്യാധുനിക ടെലിസ്കോപ്പുകള്‍ ഇവിടെ സജ്ജീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

റിയാദ്: അടുത്ത വര്‍ഷം മുതല്‍ മാസപ്പിറവി സ്ഥിരീകരിക്കാന്‍ സൗദിയില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. മക്കയിലെ പുതിയ ക്ലോക്ക് ടവറില്‍ അടുത്ത റമദാനോടെ  വാന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനം. റമദാന്‍, ശവ്വാല്‍ മാസപ്പിറവികളടക്കം എല്ലാ അറബി മാസങ്ങളുടെയും തുടക്കം കൃത്യമായി നിരീക്ഷിക്കാന്‍ അത്യാധുനിക ടെലിസ്കോപ്പുകള്‍ ഇവിടെ സജ്ജീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ മറ്റ് ബഹിരാകാശ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

click me!