സലാല 'കേരള വിങിന്'പുതിയ ഭരണസമിതി

By Web TeamFirst Published Jul 18, 2021, 9:04 AM IST
Highlights

സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് കീഴില്‍ കേരളാ വിങ്  ഉള്‍പ്പെടെ 15 ഭാഷാ വിഭാഗങ്ങളും, 6 ഫോറങ്ങളുമാണുള്ളത്. ഒമാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നത്.

സലാല: ഒമാനിലെ സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഭാഷാ വിഭാഗമായ 'കേരള വിങിന്' പുതിയ ഭരണസമതി നിലവില്‍ വന്നു. സോഷ്യല്‍ ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, നിരീക്ഷക സുവര്‍ണ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ പരിചയപ്പെടുത്തുകയും  തുടര്‍ന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ 2021- 23  പ്രവര്‍ത്തി വര്‍ഷത്തേക്കുള്ള ഭരണസമതിയെ  തെരഞ്ഞെടുക്കുകയും ചെയ്തു.

കണ്‍വീനര്‍ ആയി ഡോ. ഷാജി പി. ശ്രീധറിനെയും കോ-കണ്‍വീനര്‍ ആയി സനീഷ്  ചോലക്കരയും സയ്ദ് ആസിഫ് ഹുസൈനെ ട്രഷറായും തെരഞ്ഞെടുത്തു. കേരളാ വിങ്ങിന്റെ മറ്റ് ഔദ്യോഗിക ഭാരവാഹികള്‍: ബൈറ ജ്യോതിഷ് - ലേഡി കോ ഓര്‍ഡിനേറ്റര്‍ , വിജോ കുര്യന്‍  തുടിയന്‍- കള്‍ച്ചറല്‍ സെക്രട്ടറി, ബാബു കുറ്റ്യാടി - പബ്ലിക് & സോഷ്യല്‍ വെല്‍ഫെയര്‍  സെക്രട്ടറി, കൃഷ്ണ ദാസ് - സ്‌പോര്‍ട്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും. സുരേഷ് ബാബു ,അനീഷ് അസീസ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ചുമതലപ്പെടുത്തുകയും ചെയ്തു. 

സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് കീഴില്‍ കേരള വിങ്  ഉള്‍പ്പെടെ 15 ഭാഷാ വിഭാഗങ്ങളും, 6 ഫോറങ്ങളുമാണുള്ളത്. ഒമാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നത്.

(ചിത്രം: 1. ഡോ. ഷാജി പി. ശ്രീധര്‍ 2.സനീഷ്  ചോലക്കര 3.സയ്ദ് ആസിഫ് ഹുസൈന്‍ 4. ബൈറ ജ്യോതിഷ്)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!