
കോയമ്പത്തൂര്‍: വേൾഡ് മലയാളീ കൗൺസിലിന്റെ ഇന്ത്യ റീജിയൻ പതിമൂന്നാമത് ബയനിയൽ കോൺഫറൻസ് കോയമ്പത്തൂർ ജന്നീസ് റെസിഡൻസി ഹോട്ടലിൽ സമാപിച്ചു. വേൾഡ് മലയാളീ കൗൺസില്‍ കോയമ്പത്തൂർ പ്രൊവിൻസ് ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയും, സിആര്‍പിഎഫ് സെൻട്രൽ ട്രെയിനിങ് സെന്റർ ഇൻസ്‌പെക്ടർ ജനറൽ അജയ് ഭരതൻ വിശിഷ്ടാതിഥിതിയും ആയിരുന്നു.
ലോകത്തിന്റെ ആറ് റീജിയനുകളിലുള്ള 64 പ്രൊവിൻസുകളിലായി പ്രവർത്തിച്ചു വരുന്ന പ്രവാസികളുൾപ്പെടുന്ന വേൾഡ് മലയാളീ കൗൺസിലിന്റെ ഗ്ലോബൽ, റീജിയൻ പ്രതിനിധികൾ ഉൾപ്പടെ നിരവധിപ്പേര്‍ പങ്കെടുത്ത കലാ സാംസ്‌കാരിക പരിപാടികൾ വേറിട്ട അനുഭമായിരുന്നു. സമൂഹത്തിൽ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഞായറാഴ്ച നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ 2020-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കണക്കുകൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് അടുത്ത രണ്ട് വർഷത്തെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പി.എന്‍ രവി - ചെയർമാൻ, ഡൊമിനിക് ജോസഫ് - പ്രസിഡന്റ്, സാം ജോസഫ് - ജനറൽ സെക്രട്ടറി, രാമചന്ദ്രൻ പേരാമ്പ്ര - ട്രഷറർ എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ