വിസാ നിയമം ലംഘിച്ച 38 പ്രവാസികളെ പരിശോധനയില്‍ അറസ്റ്റ് ചെയ്തു

By Web TeamFirst Published May 28, 2023, 11:25 PM IST
Highlights

അറസ്റ്റിലായവര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞുവന്നിരുന്നവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം 38 പ്രവാസികളെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. സാല്‍ഹിയ, ശുവൈഖ്, അല്‍ വത്തിയ ഏരിയകളില്‍ നടത്തിയ പരിശോധനകളിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ പിടികൂടിയത്.

അറസ്റ്റിലായവര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞുവന്നിരുന്നവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റ് വിസകളില്‍ പോലും കുവൈത്തിലേക്ക് മടങ്ങി വരുന്നതിന് വിലക്കുണ്ടാവും. കഴിഞ്ഞ മാസങ്ങളില്‍ നൂറു കണക്കിന് പ്രവാസികളെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്‍ത് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനകളിലൂടെ അറിയിച്ചിരുന്നു.

Read also: ഒരാഴ്ചയ്ക്കിടെ നടന്ന റെയ്ഡുകളില്‍ 12,093 പ്രവാസികൾ പിടിയിൽ; ശക്തമായ പരിശോധന തുടരുന്നു

 

click me!