യുഎഇയില്‍ ഇനി 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാം

By Web TeamFirst Published Mar 13, 2019, 3:42 PM IST
Highlights

അധികം വൈകാതെ യുഎഇ റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ തീരുമാനമെടുത്തിരുന്നു. 

അബുദാബി: യുഎഇയില്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിവിധ രംഗങ്ങളിലെ വിദഗ്ദര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റ് അംഗീകരിച്ചു. ഇതിനോടകം തന്നെ 20 പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചിട്ടുണ്ട്.

അധികം വൈകാതെ യുഎഇ റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ തീരുമാനമെടുത്തിരുന്നു. നിക്ഷേപകര്‍ക്കൊപ്പം ശാസ്ത്ര, സാങ്കേതിക, മെഡിക്കല്‍, ഗവേഷണ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് 10 വര്‍ഷ വിസ ലഭിക്കുന്നത്. യുഎഇയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വിസ നല്‍കും. മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് 10 വര്‍ഷത്തേക്കും വിസ അനുവദിക്കും.

click me!