കളിക്കുന്നതിനിടെ ഏഴ് വയസുകാരി വാഷിങ് മെഷീനില്‍ കുടുങ്ങി; രക്ഷകരായത് പൊലീസ്

By Web TeamFirst Published Jan 3, 2019, 3:15 PM IST
Highlights

സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സല്‍മ എന്ന ഏഴുവയസുകാരി വീട്ടുമുറ്റത്ത് വെച്ചിരുന്ന വാഷിങ് മെഷീനില്‍ വീണത്. ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരുന്ന മെഷീന്റെ മുകളിലുള്ള മൂടി തകര്‍ന്നാണ് കുട്ടി ഡ്രമ്മിനുള്ളിലേക്ക് വീണതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 

മസ്‍കറ്റ്: കളിക്കുന്നതിനിടെ ഏഴ് വയസുകാരി വാഷിങ് മെഷീനില്‍ കുരുങ്ങി. ഒമാനിലെ അല്‍ വദായത് പ്രദേശത്തായിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിവനൊടുവിലാണ് പൊലീസ് കുട്ടിയെ പുറത്തെടുത്തത്.

സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സല്‍മ എന്ന ഏഴുവയസുകാരി വീട്ടുമുറ്റത്ത് വെച്ചിരുന്ന വാഷിങ് മെഷീനില്‍ വീണത്. ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരുന്ന മെഷീന്റെ മുകളിലുള്ള മൂടി തകര്‍ന്നാണ് കുട്ടി ഡ്രമ്മിനുള്ളിലേക്ക് വീണതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. വിവരം ലഭിച്ചയുടന്‍ സിവില്‍ ഡിഫിന്‍സും ആംബുലന്‍സും സ്ഥലത്തെത്തി. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഷിങ് മെഷീനിന്റെ വശങ്ങള്‍ മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ വലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് മെഷീന്‍ മുറിച്ചത്. ഉപയോഗ്യ ശൂന്യമായ മെഷീനായിരുന്നതിനാല്‍ മറ്റ് പ്രശ്നങ്ങളുണ്ടായില്ലെന്നും അല്ലെങ്കില്‍ ഷോക്കേല്‍ക്കാനും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. 

click me!