
അബുദാബി: യു എ ഇയിലെ ബാങ്കുകളില്‍ എമിറേറ്റ്സ് ഐ ഡി സമര്‍പ്പിക്കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ഉപയോഗിക്കാനാവില്ല. 2019 ഫെബ്രുവരി 28ന് മുന്‍പ് എല്ലാ ഉപഭോക്താക്കളും ബാങ്ക് രേഖകള്‍ക്കൊപ്പം എമിറേറ്റ്സ് ഐ ഡിയും നല്‍കണമെന്ന് യു എ ഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
എമിറേറ്റ്സ് ഐ ഡി നല്‍കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനോ ക്രെഡിറ്റ് ഉപയോഗിക്കാനോ കഴിയില്ല. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ബാങ്കുകള്‍ക്കും യു എ ഇ കേന്ദ്രബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റ്സ് ഐ ഡി നല്‍കാത്തവരുടെ കാര്‍ഡുകള്‍ ഫെബ്രുവരി 28ഓടെ ബാങ്കുകള്‍ മരവിപ്പിക്കും. വിവരങ്ങള്‍ ബാങ്കില്‍ നല്‍കിയെന്ന് ഉറപ്പിക്കേണ്ടത് അക്കൗണ്ട് ഉടമകളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ പോലും ബാങ്ക് ശാഖകളില്‍ പോയി നേരിട്ട് ഇടപാടുകള്‍ നടത്താനും പണം പിന്‍വലിക്കാനും തടസമുണ്ടാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam