
മസ്‍കത്ത്: കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തി ഒമാനില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ശനിയാഴ്‍ച മുതല്‍ മേയ് 15 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇളവുകള്‍ അനുവദിച്ചിട്ടുള്ള വിഭാഗങ്ങളിലൊഴികെ എല്ലാത്തരം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. ഫുഡ് സ്റ്റോറുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയ്‍ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. നിയന്ത്രണങ്ങളുള്ള സമയത്തും ഹോം ഡെലിവറി അനുവദിക്കും.
ജോലി സ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം കുറയ്‍ക്കുകയും പരമാവധിപ്പേര്‍ക്ക് വിദൂര രീതിയില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത പെരുന്നാള്‍ വിപണികള്‍ക്കും വിലക്കുണ്ട്. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള എല്ലാ തരത്തിലുമുള്ള ആള്‍ക്കൂട്ടങ്ങളും നിരോധിച്ചു. പെരുന്നാള്‍ ദിവസം കുടുംബങ്ങള്‍ ഒത്തുചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam