
ദുബൈ: പാക്കറ്റുകളില്‍ ലഭിക്കുന്ന സംസ്കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഡിഎൻഎ അല്ലെങ്കിൽ ജനിതക വസ്തുക്കളുടെ ഉയർന്ന സാന്ദ്രത ഉപയോഗിച്ചാണ് ഇതില്‍ പന്നിയിറച്ചി അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുന്നത്. മൈക്രോബയോളജിക്കല്‍ ലബോറട്ടറിയിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. എമിറേറ്റില്‍ വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ മേന്മയും സുരക്ഷിതത്വവും ഉറപ്പാക്കാനും സമഗ്രമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന്‍റെയും ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
പരമ്പരാഗത പരിശോധനാ രീതികളില്‍ നിന്ന് വ്യത്യസ്തമായി 100 മടങ്ങ് ഉയര്‍ന്ന കാര്യക്ഷമതയോടെ പന്നിയിറച്ചിയുടെ സാന്നിധ്യം പുതിയ സംവിധാനത്തിലൂടെ കണ്ടെത്താനാകും. ഒരു മണിക്കൂറിൽ 100 ടെസ്റ്റുകൾ വരെ നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എമിറേറ്റിലെ ജനങ്ങൾക്ക് ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ദുബൈ സെന്‍ട്രൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. ഭക്ഷ്യവസ്തുക്കളിലെ വിവിധ തരം ബാക്ടീരിയകൾ, യീസ്റ്റ്, ഫംഗസ് തുടങ്ങിയവയുടെ സാന്നിധ്യം അതിവേഗത്തിൽ കണ്ടെത്താനും ഇതിലൂടെ കഴിയും. ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി, ഗുണമേന്മ, സുരക്ഷപരിശോധന എന്നിവയും ലബോറട്ടറിയിൽ പരിശോധിക്കാം.
കുപ്പിവെള്ളം, കിണർവെള്ളം, ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളം, കടൽ, കനാൽ, കായൽ, കടൽത്തീരം, നീന്തൽക്കുളം, ഹോട്ടൽ, ദന്താശുപത്രി എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധിച്ച് ഉറപ്പാക്കാനാകും. അടിഞ്ഞു കൂടിയ വസ്തുക്കൾ, മണ്ണ്, വളം, പ്രകൃതിക്ക് ദോഷകരമായ മാലിന്യം, പ്രകൃതി വിഭവങ്ങൾ എന്നിവയും പരിശോധിക്കാം.
Read Also - വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി; മലയാളി വയോധിക വിമാനത്തിൽ മരിച്ചു, മരണം ഉംറ കഴിഞ്ഞു മടങ്ങവെ
ഭക്ഷ്യവസ്തുക്കൾക്ക് പുറമേ സൗന്ദര്യവർധക വസ്തുക്കൾ, ഡിറ്റർജന്റുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ പരിശോധനാ റിപ്പോർട്ടും സെൻട്രൽ ലാബിലെ മൈക്രോ ബയളോജിക്കൽ ലബോറട്ടറി വഴി ലഭ്യമാണ്. സാംപിൾ ശേഖരണം മുതൽ ഫലം പ്രഖ്യാപിക്കും വരെയുള്ള മുഴുവൻ നടപടികളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്രാക്കിങ് സംവിധാനവും പുതിയ പരിശോധനയുടെ ഭാഗമാണ്. പൂർണമായും ഓട്ടമാറ്റിക് സാങ്കേതികവിദ്യയിൽ നടത്തുന്ന പരിശോധന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നവയാണെന്നും ആക്ടിങ് ഡയറക്ടർ പറഞ്ഞു. ഒരു ദിവസം കൊണ്ട് പരിശോധനാഫലം ലഭ്യമാക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam