യുഎഇയില്‍ പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു; 2000 ദിര്‍ഹം വരെ പിഴ അടയ്ക്കേണ്ടി വരും

Published : May 18, 2023, 05:59 PM IST
യുഎഇയില്‍ പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു; 2000 ദിര്‍ഹം വരെ പിഴ അടയ്ക്കേണ്ടി വരും

Synopsis

മഴയുള്ള സമയത്ത്  താഴ്‍വരകള്‍ക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ് സ്ഥലങ്ങള്‍ക്ക് അടുത്തും ഡാമുകളുടെ പരിസരങ്ങളിലും   കൂട്ടംകൂടുന്നതിന് ആയിരം ദിര്‍ഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ഇവര്‍ക്ക് ലഭിക്കും. 

അബുദാബി: യുഎഇയില്‍ മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. അടിയന്തിര സാഹചര്യങ്ങളിലും, അത്യാഹിതങ്ങളോ പ്രകൃതി ദുരന്തങ്ങളോ കാലാവസ്ഥ പ്രതികൂലമാവുന്ന സാഹചര്യങ്ങളിലോ ഡ്രൈവര്‍മാര്‍ പൂര്‍ണമായും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സുരക്ഷ ഉറപ്പാക്കുമാണ് പുതിയ നിയമത്തിലുടെ ലക്ഷ്യമിടുന്നത്.

മഴയുള്ള സമയത്ത്  താഴ്‍വരകള്‍ക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ് സ്ഥലങ്ങള്‍ക്ക് അടുത്തും ഡാമുകളുടെ പരിസരങ്ങളിലും   കൂട്ടംകൂടുന്നതിന് ആയിരം ദിര്‍ഹം പിഴ ഈടാക്കും ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ഇവര്‍ക്ക് ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്‍വരകളിലേക്ക് പ്രവേശിച്ചാല്‍ അവിടങ്ങളിലെ അപകട സാധ്യത പരിഗണിക്കാതെ തന്നെ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളാണ് ലഭിക്കുന്നത്. ഇതിന് പുറമെ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. 

ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുക, ആംബുലന്‍സുകളുടെയോ അത്യാഹിത സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിലും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും മഴയുള്ള സമയത്തും താഴ്‍വരകള്‍ നിറഞ്ഞൊഴുകുന്ന സമയങ്ങളിലുമൊക്കെ അടിന്തിര രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക എന്നിവയാണ് മറ്റൊരു നിയമലംഘനം. ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴ ചുമത്തുകയും നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. ഇതിനു പുറമെ ഇവരുടെ വാഹനങ്ങള്‍ 60 ദിവസം കസ്റ്റഡിയില്‍ പിടിച്ചുവെയ്ക്കും.

Read also: പ്രവാസികള്‍ക്ക് പരാതികളും അന്വേഷണങ്ങളും നാളെ നേരിട്ട് അറിയിക്കാം; ഫോണ്‍ വഴി ബന്ധപ്പെടാനും അവസരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി