
ദുബായ്: കോടതിയില്‍ നിങ്ങള്‍ക്കെതിരായി ചില കേസുകള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ച് ഒരു എസ്.എം.എസ് സന്ദേശം ലഭിച്ചവര്‍ ശ്രദ്ധിക്കുക. അതൊരു കെണിയാണെന്നാണ് യു.എ.ഇ ടെലി-കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിക്ക് കിഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം അറിയിച്ചിരിക്കുന്നത്.
സംശയകരമായ എസ്.എം.എസ് സന്ദേശങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കോടതിയില്‍ നിങ്ങള്‍ കക്ഷിയായ ചില കേസുകള്‍ നടക്കുന്നുണ്ടെന്ന് പറയുന്ന എസ്.എം.എസില്‍ കേസിന്റെ വിശദാശങ്ങള്‍ അറിയാനെന്ന പേരില്‍ ഒരു വെബ്സൈറ്റ് ലിങ്കും നല്‍കിയിട്ടുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഔദ്ദ്യോഗിക സന്ദേശമാണെന്ന് തെറ്റിദ്ധരിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലെത്തുമെന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന്റെ മുന്നറിയിപ്പ്. ഇതിലൂടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സംശയകരമായ ഇ-മെയിലുകളില്‍ വരുന്ന അറ്റാച്ച്മെന്റുകള്‍ തുറക്കുകയോ ഔദ്ദ്യോഗികമല്ലാത്ത വെബ്‍സൈറ്റുകളില്‍ നിന്ന് സോഫ്റ്റ്‍വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുത്.
നിരന്തര ബോധവത്കരണത്തിന്റെ ഫലമായി യുഎയിലെ സൈബര്‍ തട്ടിപ്പുകളുടെ എണ്ണം 42 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam