ഒമ്പത് വയസുള്ള കുട്ടി കുവൈത്തിൽ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു

Published : Aug 18, 2025, 05:05 PM IST
swimming pool

Synopsis

ഉടൻ തന്നെ കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദിലുള്ള ഫാമിൽ നീന്തൽക്കുളത്തിൽ മുങ്ങി ഒമ്പത് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് യൂണിറ്റിനാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും എമർജൻസി മെഡിക്കൽ ടീമും സ്ഥലത്തെത്തി. കുട്ടി നീന്തൽക്കുളത്തിൽ മുങ്ങിയതായി അവർ കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം സ്ഥലങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാനും സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല
ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു