കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 19 പേര്‍ കൂടി അറസ്റ്റില്‍

Published : Apr 25, 2021, 12:59 PM IST
കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 19 പേര്‍ കൂടി അറസ്റ്റില്‍

Synopsis

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 19 പേരെ കൂടി വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 13 സ്വദേശികളും ആറ് വിദേശികളുമാണ് പിടിയിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് ഒരാള്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് ഒമ്പത് പേര്‍, ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ടുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ നിന്ന് അഞ്ചുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായത്.

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഏപ്രില്‍ എട്ടു മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ