വ്യാപാര രംഗത്ത് പുത്തൻ മുന്നേറ്റവുമായി 'യൂണിയൻ കോപ്പ്'; ചൈനയുമായി കരാർ ഒപ്പിട്ടു

By Web TeamFirst Published Oct 4, 2019, 10:25 AM IST
Highlights

ചൈനയിലെ ഫിഷ് ഫാമുകളുമായും കയറ്റുമതിക്കാരുമായും കരാറിൽ ഒപ്പിട്ടു

യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ 'യൂണിയൻ കോപ്പ്' വ്യാപാര രംഗത്ത് പുത്തൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചൈനയിലെ ഫിഷ് ഫാമുകളുമായും  കയറ്റുമതിക്കാരുമായും കരാറിൽ ഒപ്പിട്ടു. മത്സ്യ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിപാലിക്കുന്നതിനാണ് കരാർ. ഇതുവഴി മത്സ്യങ്ങളുടെയും സമുദ്ര ഉത്‌പന്നങ്ങളുടെയും വിലയിൽ  വൻ കുറവ് സംഭവിക്കും. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 20 മുതൽ 25 ശതമാനം വരെയാണ്  കുറയുക. ചൈനയുമായി ഒപ്പുവെച്ച കരാറുകൾ രാജ്യത്തെ മീൻപിടിത്തത്തിന്റെ സുസ്ഥിരതയ്ക്കും അമിത മീൻപിടിത്ത രീതികൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് യൂണിയൻ കോപ്പ് ഫ്രഷ് കാറ്റഗറി ട്രേഡ് ഡിപ്പാർട്ട്‌മെന്റ്‌ മാനേജർ യാക്കൂബ് അൽ ബലൂഷി പറഞ്ഞു. കൂടാതെ ട്രോളിങ് സമയത്ത് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ സംരംഭങ്ങൾക്ക്  യൂണിയൻ കോപ്പിന്റെ പിന്തുണ ഉറപ്പാക്കുമെന്നും അദ്ധേഹം പറഞ്ഞു. നേരത്തെ യൂണിയൻ കോപ്പ്' സോഷ്യൽ നെറ്റ് വർക്കിങ്  വെബ്സൈറ്റായ ലിങ്ക്ഡ് ഇൻ' മായി കൈകോർത്തിരുന്നു. 
 

click me!