പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ കൂടുതൽ വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നിലവില്‍ വന്നു

By Web TeamFirst Published Sep 12, 2018, 12:07 AM IST
Highlights

നിയമം പ്രാബല്യത്തിൽ വന്ന ഇന്ന് ഈ മേഘലയിലെ ചില സ്ഥാപനങ്ങള്‍ വിവിധ സ്ഥലങ്ങളിൽ തുറന്നു പ്രവർത്തിച്ചില്ല. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിന് സ്വദേശികളെ നിയമിക്കാത്തതാണ് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം ഈ മേഖലയിലെ നിയമ ലംഘനം കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധനക്കു തുടക്കം കുറിച്ചു.

റിയാദ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ സ്വദേശി വത്കരണം. സൗദിയിലെ കൂടുതൽ വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശി വത്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് മാസത്തിനകം ഒരു ലക്ഷം സ്വദേിശികള്‍ക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു.

പുരുഷൻമാരുടെയും കുട്ടികളുടെയും തുണിത്തരങ്ങൾ, മോട്ടോര്‍ സൈക്കിള്‍, റെഡിമേഡ് വസ്ത്രങ്ങള്‍, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണിച്ചറുകൾ, പാത്രങ്ങള്‍, സൈനിക യുണീഫോമുകള്‍ തുടങ്ങിയവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് എഴുപത് ശതമാനം സ്വദേശ വത്കരണം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നത്.
 
നിയമം പ്രാബല്യത്തിൽ വന്ന ഇന്ന് ഈ മേഘലയിലെ ചില സ്ഥാപനങ്ങള്‍ വിവിധ സ്ഥലങ്ങളിൽ തുറന്നു പ്രവർത്തിച്ചില്ല. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിന് സ്വദേശികളെ നിയമിക്കാത്തതാണ് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം ഈ മേഖലയിലെ നിയമ ലംഘനം കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധനക്കു തുടക്കം കുറിച്ചു.

റിയാദില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അല്‍ ജൗഫില്‍ വാഹന വിപണന സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

click me!