തിരിച്ചെത്തുമോ യുഎഇ എക്സ്ചേഞ്ചിന് നല്ല കാലം? വര്‍ഷങ്ങള്‍ നീണ്ട യാത്രാവിലക്ക്; ബി ആര്‍ ഷെട്ടി യുഎഇയിൽ

Published : Feb 16, 2024, 04:24 PM IST
തിരിച്ചെത്തുമോ യുഎഇ എക്സ്ചേഞ്ചിന് നല്ല കാലം? വര്‍ഷങ്ങള്‍ നീണ്ട യാത്രാവിലക്ക്; ബി ആര്‍ ഷെട്ടി യുഎഇയിൽ

Synopsis

ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കും പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറുകള്‍ (എൽഒസി) സസ്പെന്‍ഡ് ചെയ്ത കോടതി ഷെട്ടിക്ക് അബുദാബിയില്‍ ചികിത്സാര്‍ത്ഥം പോകാന്‍ നിബന്ധനകളോടെ അനുമതി നല്‍കുകയായിരുന്നു.

അബുദാബി: എന്‍എംസി ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി യുഎഇയില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഷെട്ടി യുഎഇയിലെത്തിയത്. രണ്ട് ഇന്ത്യന്‍ ബാങ്കുകളിലെ വലിയ കടബാധ്യത തിരിച്ചടയ്ക്കാത്തതിന്‍റെ പേരില്‍ ഇന്ത്യയില്‍ ദീര്‍ഘകാലമായി യാത്രാവിലക്ക് നേരിടുന്ന ബി ആര്‍ ഷെട്ടിക്ക് അബുദാബിയിലേക്ക് പോകാന്‍ കര്‍ണാടക ഹൈക്കോടതി വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം യുഎഇയിലെത്തിയത്.

ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കും പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറുകള്‍ (എൽഒസി) സസ്പെന്‍ഡ് ചെയ്ത കോടതി ഷെട്ടിക്ക് അബുദാബിയില്‍ ചികിത്സാര്‍ത്ഥം പോകാന്‍ നിബന്ധനകളോടെ അനുമതി നല്‍കുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് ഷെട്ടി പ്രമോട്ട് ചെയ്ത കമ്പനികൾക്ക് അനുവദിച്ച വായ്പയുടെ തിരിച്ചടയ്ക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ബാങ്കുകൾ നൽകിയ എൽഒസിയുടെ അടിസ്ഥാനത്തിൽ ബെംഗളുരൂ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പറക്കാൻ ഇദ്ദേഹത്തിന് ഇന്ത്യൻ ഇമിഗ്രേഷൻ അധികൃതർ അനുമതി നിഷേധിച്ചത്. 2021-ൽ രണ്ട് പൊതുമേഖലാ ബാങ്കുകൾ നൽകിയ എൽഒസിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ വിടുന്നത് വിലക്കിയ ഇമിഗ്രേഷൻ ബ്യൂറോയുടെ നടപടിക്കെതിരായ ഷെട്ടിയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

എൻഎംസി ഗ്രൂപ്പിന്‍റെ കീഴിൽ നേരത്തെ പ്രവർത്തിച്ചിരുന്ന യുഎഇ എക്സ്ചേഞ്ച് ബ്രാഞ്ചുകൾ സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് 2020 മാർച്ചിൽ യുഎഇ സെൻട്രൽ ബാങ്ക് പിടിച്ചെടുത്തു. അടച്ചുപൂട്ടുന്നതിന് മുമ്പ് കമ്പനിക്ക് യുഎഇയിൽ 150 ലധികം ശാഖകൾ ഉണ്ടായിരുന്നു. ഷെട്ടിയുടെ മടങ്ങിവരവോടെ യുഎഇ എക്സ്ചേഞ്ചിന് പുതു ജീവൻ വെക്കുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

Read Also - ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒഴാഴ്ച മുമ്പ്; താമസസ്ഥലത്ത് പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ

ഭാരത്‌ മാർട്ട്, കൂടുതൽ നിക്ഷേപം, ഡിജിറ്റൽ വികസനത്തിൽ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

അബുദബി: ഡിജിറ്റൽ രംഗത്തു സഹകരണം അടക്കം സുപ്രധാന കരാറുകളിൽ ഇന്ത്യയും യുഎഇയും തമ്മിൽ കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങൾ ഉണ്ടായത്. ഇത് സംബന്ധിച്ച് ഇന്ത്യയും യുഎഇയും സംയുക്ത പ്രസ്താവനയിറക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിൽ സന്ദര്‍ശനം തുടരുകയാണ്.

യുഎഇയിലെ നിക്ഷേപ മന്ത്രാലയം ഇന്ത്യയുടെ ഐടി മന്ത്രാലയവുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ, ഡാറ്റ സെന്റർ എന്നിവ സ്ഥാപിക്കാൻ തീരുമാനമുണ്ട്. ഡിജിറ്റൽ വികസന രംഗത്തു നിക്ഷേപം നടത്തും. ഇന്ത്യയിലെയും യുഎഇയിലെയും സ്ഥാപനങ്ങൾ തമ്മിൽ ഇതിനായി സഹകരിക്കും. ഗുജറാത്തിൽ നാഷണൽ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്സുമായി യുഎഇ സഹകരിക്കും. 

ഇന്ത്യ -മിഡിൽ ഈസ്റ്റ്  - യൂറോപ്പ് വ്യാപാര ഇടനാഴിക്കായി ഇരു രാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. യുഎഇ - ഇന്ത്യ കൾച്ചറൽ കൗൺസിൽ രൂപീകരണം വേഗത്തിലാക്കും, അബുദബിയിലെ ഡൽഹി ഐഐടിയിൽ ഊര്‍ജ്ജ മേഖലയിൽ പുതിയ കോഴ്സ് തുടങ്ങും. യുഎഇയും ഇന്ത്യയും തമ്മിൽ വൈദ്യുതി കൈമാറ്റം, വ്യാപാരം എന്നിവയ്ക്കും ധാരാണാപാത്രം ഒപ്പുവച്ചു.

യുഎഇയുടെ അഡ്നോകും ഇന്ത്യൻ ഓയിൽ കോര്‍പറേഷനും ഗെയിലും തമ്മിൽ ഒപ്പിട്ട ദീര്‍ഘകാല എൽഎൻജി കരാര്‍ വൻ നേട്ടമാകും. ജബൽ അലി മേഖലയിൽ ഭാരത്‌ മാർട്ട് തുറക്കാൻ തീരുമാനമുണ്ട്. രണ്ടു രാജ്യങ്ങളും പരസ്പരം നിക്ഷേപം വർധിപ്പിക്കും. 2017ൽ ഒപ്പിട്ട സമഗ്ര സഹകരണ കരാർ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിൽ വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു