യുഎഇ സ്മരണ ദിനാചരണത്തില്‍ മാറ്റം; അവധി സംബന്ധിച്ച് ഔദ്ദ്യോഗിക പ്രഖ്യാപനമില്ല

By Web TeamFirst Published Nov 21, 2018, 7:06 PM IST
Highlights

രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും നവംബര്‍ 29ന് സ്മരണദിനാചരണം നടക്കുമെന്നാണ് മന്ത്രിസഭയുടെ അറിയിപ്പില്‍ പറയുന്നത്. ദിനാചരണം മാറ്റിയപ്പോള്‍ വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 

അബുദാബി: യുഎഇയിലെ സ്മരണദിനാചരണത്തില്‍ (രക്ഷസാക്ഷി ദിനം) മാറ്റം വരുത്തിക്കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും അവധി സംബന്ധിച്ച് ഇതുവരെ ഔദ്ദ്യോഗിക അറിയിപ്പുകളില്ല. ഇത്തവണ നവംബര്‍ 30 വെള്ളിയാഴ്ച ആയതുകൊണ്ടാണ് ദിനാചരണം നവംബര്‍ 29 വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും നവംബര്‍ 29ന് സ്മരണദിനാചരണം നടക്കുമെന്നാണ് മന്ത്രിസഭയുടെ അറിയിപ്പില്‍ പറയുന്നത്. ദിനാചരണം മാറ്റിയപ്പോള്‍ വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ദിനാചരണത്തിനൊപ്പം അവധിയും മാറ്റിയതായ ഔദ്ദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. 

യുഎഇക്ക് വേണ്ടി ജീവന്‍ നല്‍കിയ സൈനികരുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും നവംബര്‍ 30 സ്മരണ ദിനമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്.

സ്മരണദിനത്തില്‍ രാവിലെ എട്ട് മണിക്ക് യുഎഇയുടെ ദേശീയ പതാക പകുതി ഉയര്‍ത്തും. തുടര്‍ന്ന് 11.30ന് ഒരു മിനിറ്റ് മൗനമാചരിക്കും. തുടര്‍ന്ന് പതാക പൂര്‍ണ്ണമായി ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും.

click me!