
റിയാദ്: ചൈനയിലും വൈറസ് ബാധ സംശയിക്കുന്ന മറ്റ് രാജ്യങ്ങളിലും നിന്നുള്ള ഷിപ്മെൻറുകളും പോസ്റ്റൽ പാഴ്സലുകളും സ്വീകരിക്കുന്നതിൽ സൗദി അറേബ്യയിൽ വിലക്കില്ലെന്ന് അധികൃതർ. വൈറസ് സാധനങ്ങളിലൂടെ പടരില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ചൈനയിൽ നിന്നുൾപ്പടെ ചരക്കുകൾ ഏതുരൂപത്തിലും സൗദിയിൽ എത്തിക്കാം. അത്തരം വസ്തുക്കളിലൂടെയൊന്നും വൈറസ് പകരില്ല. എന്നാൽ ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകുന്നത് സൂക്ഷിച്ചുവേണം. കൊറോണ പകരുന്ന പ്രധാന വഴി അതാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കെതിരെയുള്ള അതേ മുൻകരുതൽ നടപടികളാണ് കൊറോണയ്ക്കും എതിരെ സ്വീകരിക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam