
കുവൈത്ത് സിറ്റി: സൗദി പൗരന് കൊറോണ ബാധിച്ചതായി കുവൈത്തിൽ സ്ഥിരീകരണം. ഇറാനിൽ നിന്നെത്തിയ മൂന്നുപേർക്കാണ് കുവൈത്തിൽ വൈറസ് ബാധ കണ്ടെത്തിയത്. അതിലൊരാൾ സൗദി പൗരനാണ്. ഇദ്ദേഹത്തെ കുവൈത്തിൽ തന്നെ ചികിത്സിപ്പിക്കുമെന്നും അസുഖം ഭേദമായ ശേഷമേ സൗദിയിലേക്ക് കൊണ്ടുവരൂ എന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം സുഖപ്പെടുന്നതുവരെ അവിടെ തന്നെ കഴിയും. ഇറാനില്‍ നിന്നെത്തിയ തങ്ങളുടെ പൗരനാണ് കുവൈത്തില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചതെന്നും എന്നാൽ പൂര്‍ണമായും ഭേദമാകും വരെ അയാളെ അവിടെ തന്നെ ചികിത്സിപ്പിക്കുമെന്നും ഭേദമായ ശേഷമേ ഇങ്ങോട്ട് കൊണ്ടുവരൂ എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇറാനിൽ നിന്നാണ് ഇയാൾ കുവൈത്തിലെത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയാണ്. അതിന്റെ ഭാഗമായാണ് കുവൈത്തിലെ മന്ത്രാലയവുമായി ബന്ധപ്പെടുന്നതും രോഗിയെ അവിടെ തന്നെ ചികിത്സിപ്പിക്കാൻ ഏർപ്പാടുണ്ടാക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഇറാനിൽ നിന്നെത്തിയവരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ മൂന്ന് പേർക്ക് കൊറോണ രോഗമുള്ളതായും ഇതിലൊരാൾ സൗദി പൗരനാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൗദിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam