
തിരുവനന്തപുരം: ചില സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക്ക റൂട്ട്‌സ് (Norka roots) തിരുവനന്തപുരം ഓഫീസിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ (certificate attestation) ഉണ്ടായിരിക്കില്ല. നോര്‍ക്ക സി.ഇ.ഒയാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസി ചിട്ടി നിക്ഷേപം 500 കോടി കവിഞ്ഞു; തുക ഇരട്ടിയായത് 10 മാസം കൊണ്ട്
തിരുവനന്തപുരം: കെ എസ് എഫ് ഇയുടെ പ്രവാസിചിട്ടിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സമാഹരിച്ച തുക 500 കോടിയിലെത്തി. കെ എസ് എഫ് ഇ പ്രവാസി ചിട്ടികള്‍ തുടങ്ങി ആദ്യ 250 കോടി രൂപ നിക്ഷേപിക്കാന്‍ 24 മാസം വേണ്ടി വന്നിരുന്നു എന്നാല്‍ അത് 500 കോടിയിലെത്താന്‍ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. നിലവില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 1,13,000 കടന്നു. നിലവില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 1,13,062 പേരാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam