ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക് മാത്രം

By Web TeamFirst Published Sep 13, 2021, 3:31 PM IST
Highlights

ആകെ രോഗികളില്‍ 2,93,343 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4089 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായി. 

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരും മരണപ്പെട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 58 പേര്‍ക്ക് മാത്രമാണ് പുതിയതായി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,163 ആയി.

ആകെ രോഗികളില്‍ 2,93,343 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4089 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 14 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 66 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്.  ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.

click me!