യുഎഇയില്‍ ഇന്ന് കൊവിഡ് മരണങ്ങളില്ല; പുതിയ രോഗികള്‍ 179 പേര്‍

Published : Aug 11, 2020, 12:21 AM IST
യുഎഇയില്‍ ഇന്ന് കൊവിഡ് മരണങ്ങളില്ല; പുതിയ രോഗികള്‍ 179 പേര്‍

Synopsis

രാജ്യത്ത് ഇതുവരെ 62,704 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 56,766 പേര്‍ക്കും ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞു. 357പേരാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 

അബുദാബി: യുഎഇയില്‍ വീണ്ടും കൊവിഡ് മരണങ്ങളില്ലാത്ത ദിനം. പുതിയതായി 179 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 179 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 

രാജ്യത്ത് ഇതുവരെ 62,704 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 56,766 പേര്‍ക്കും ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞു. 357പേരാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 5,581 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,000 പുതിയ കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു