സൗദി അറേബ്യയിൽ ഇന്ന് 32 കൊവിഡ് മരണം; 1257 പുതിയ രോഗികള്‍

By Web TeamFirst Published Aug 10, 2020, 11:23 PM IST
Highlights

രാജ്യത്ത് ഇന്ന് 1257 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 289947 ആയി. ഇതിൽ 33270 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 32 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ  3199 ആയി. റിയാദ് 1, ജിദ്ദ 2, മക്ക 2, ഹുഫൂഫ് 10, മദീന 1, ത്വാഇഫ് 5, മുബറസ് 1, ബുറൈദ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ബെയ്ഷ് 1, ഉനൈസ 2, ബീഷ 3 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 

രാജ്യത്ത് ഇന്ന് 1257 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 289947 ആയി. ഇതിൽ 33270 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 1824 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അവർ. തിങ്കളാഴ്ച 1439 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 253478 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി. 

24 മണിക്കൂറിനിടെ നടത്തിയ 58,424 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,813,274 ആയി. റിയാദിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 88. ദമ്മാമിൽ 65ഉം ഹുഫൂഫിൽ 63ഉം ഹാഇലിൽ 62ഉം ബുറൈദയിൽ 59ഉം മക്കയിൽ 58ഉം ജിദ്ദയിൽ 52ഉം  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

click me!