പ്രത്യക്ഷ നികുതി ഏർപ്പെടുത്താനുദ്ദേശ്യമില്ല: കുവൈത്ത് ഭരണകൂടം

By Web TeamFirst Published Jan 13, 2019, 11:45 PM IST
Highlights

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന രീതിയിൽ പ്രത്യക്ഷ നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് സുപ്രീം പ്ലാനിങ് കൗൺസിൽ മേധാവി

കുവൈത്ത്: ജനങ്ങൾക്ക് മേൽ പ്രത്യക്ഷ നികുതി ഏർപ്പെടുത്താനുദ്ദേശ്യമില്ലെന്ന് കുവൈത്ത് ഭരണകൂടം. രാജ്യത്തെ അക്കൗണ്ടിംഗ് മേഖല വേണ്ടത്ര വികസിക്കാത്തതാണെന്ന് നികുതി പരിഷ്കരണത്തിന് തടസം നിൽക്കുന്നതെന്ന് സുപ്രീം പ്ലാനിങ് കൗൺസിൽ മേധാവി ഡോ. ഖാലിദ് അൽ മെഹ്ദി വ്യക്തമാക്കി. 

വികസനപ്രവർത്തങ്ങൾ ലക്ഷ്യമിട്ടാണ് നികുതി സംവിധാനത്തെ കുറിച്ച് കുവൈത്ത് ആലോചിക്കുന്നതെന്നും ഡോ ഖാലിദ് അൽ മെഹ്ദി പറഞ്ഞു. ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും നികുതി സംവിധാനങ്ങളുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കും. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യും.

എന്നാൽ ആവശ്യമായ മുന്നൊരുക്കം നടത്തിയും അക്കൗണ്ടിങ് സംവിധാനം പരിഷ്കരിച്ചും മാത്രമേ കുവൈത്തിൽ ഇത് സാധ്യമാകൂ. പ്രകൃതിവിഭവങ്ങളിൽനിന്നുള്ള വരുമാനം, പ്രകൃതി വിഭവങ്ങളിലുള്ള നിക്ഷേപം, വിവിധയിനം നികുതി എന്നിങ്ങനെ മൂന്ന് തരം സാമ്പത്തിക നേട്ടങ്ങളാണ് രാജ്യം ലക്ഷ്യംവെക്കുന്നത്.

click me!