കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പ്രോസസിങ് ഫീസ് മാത്രം: അംബാസഡര്‍

By Web TeamFirst Published Sep 30, 2021, 9:25 PM IST
Highlights

ഏകദേശം 30,000 രൂപയാണ് പ്രോസസിങ് ഫീസായി ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അധിക പണം ആരെങ്കിലും വാങ്ങിയാല്‍ അത് തട്ടിപ്പാണ്. അത്തരം കാര്യങ്ങള്‍ എംബസിയെ അറിയിക്കണമെന്നും അംബാസഡര്‍ പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പ്രോസസിങ് ഫീസ് അല്ലാതെ ഒരു രൂപ പോലും അധികം നല്‍കരുതെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക ഡെസ്‌ക് സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകിട്ട് എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. 

റിക്രൂട്ട്‌മെന്റ് ചെയ്യുന്ന സ്ഥാപനത്തെ കുറിച്ച് പഠിച്ച ശേഷം മാത്രമെ എംബസി അനുമതി നല്‍കൂ. കുവൈത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റിന് പണം വാങ്ങുന്നില്ല. പ്രോസസിങ് ഫീസ് ആയി ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ അധികം പണം ഏജന്‍സികള്‍ക്കോ മറ്റോ കൊടുക്കരുത്. ഏകദേശം 30,000 രൂപയാണ് പ്രോസസിങ് ഫീസായി ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അധിക പണം ആരെങ്കിലും വാങ്ങിയാല്‍ അത് തട്ടിപ്പാണ്. അത്തരം കാര്യങ്ങള്‍ എംബസിയെ അറിയിക്കണമെന്നും അംബാസഡര്‍ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എംബസിയെ നേരിട്ട് അറിയിക്കാം. ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമാണ് എംബസിയുടെ പ്രധാന പരിഗണന. പ്രശ്‌നങ്ങള്‍ അറിയിക്കാനായി 12 വാട്‌സാപ്പ് നമ്പറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

click me!