യുഎഇയിലെ ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനത്തിന് പിഴയില്ല

Web Desk |  
Published : Jul 24, 2018, 05:22 PM ISTUpdated : Oct 02, 2018, 04:18 AM IST
യുഎഇയിലെ ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനത്തിന് പിഴയില്ല

Synopsis

റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അജ്മാന്‍ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം മേധാവി മേജര്‍ ഫുആദ് യൂസുഫ് അല്‍ ഖാജ പറഞ്ഞു.

അജ്മാന്‍: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് അജ്മാന്‍ പൊലീസ്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പകരം ഗതാഗത നിയമങ്ങള്‍ പാലിച്ച് അപകടങ്ങളില്ലാതെ വാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാനാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം.

റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അജ്മാന്‍ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം മേധാവി മേജര്‍ ഫുആദ് യൂസുഫ് അല്‍ ഖാജ പറഞ്ഞു. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ലഘുലേഖകള്‍ വിതരണം ചെയ്യാനും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 40ഓളം പൊലീസ് പട്രോള്‍ സംഘമാണ് ഇതിനായി രംഗത്തുള്ളത്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ