ദുബൈയിലുള്ളവര്‍ ശ്രദ്ധിക്കുക! ഇനി സന്ദര്‍ശക വിസകള്‍ക്ക് ഗ്രേസ് പീരിഡ് ഇല്ല

By Web TeamFirst Published May 31, 2023, 9:29 PM IST
Highlights

ഗ്രേസ് പീരിഡ് നിര്‍ത്തലാക്കിയ വിവരം ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. 

ദുബൈ: ദുബൈയില്‍ ഇഷ്യു ചെയ്യുന്ന സന്ദര്‍ശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി. മറ്റ് എമിറേറ്റുകളില്‍ നേരത്തെ തന്നെ സന്ദര്‍ശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നുവെങ്കിലും ദുബൈയില്‍ പത്ത് ദിവസത്തെ ഗ്രേസ് പീരിഡ് അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഇതോടെ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരും. അല്ലെങ്കില്‍ അധിക താമസത്തിന് നിയമപ്രകാരമുള്ള പിഴ അടയ്ക്കണം.

ഗ്രേസ് പീരിഡ് നിര്‍ത്തലാക്കിയ വിവരം ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. യുഎഇയില്‍ എവിടെ നിന്നും ഇഷ്യൂ ചെയ്യുന്ന സന്ദര്‍ശക വിസകള്‍ക്ക് നിലവില്‍ ഗ്രേസ് പീരിഡ് ഇല്ലെന്ന് ദുബൈയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്‍സ് എന്നിവയുടെ കോള്‍ സെന്ററുകളും സ്ഥിരീകരിച്ചു. നേരത്തെ 30 ദിവസത്തെയും 60 ദിവസത്തെയും സന്ദര്‍ശക വിസകളില്‍ എത്തുന്നവര്‍ക്ക് വിസാ കാലാവധി കഴിഞ്ഞ് പത്ത് ദിവസം കൂടി ഗ്രേസ് പീരിഡ് ലഭിക്കുമായിരുന്നു. ഇനി മുതല്‍ വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം.

Read also: ദൗത്യം വിജയകരം; സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അൽഖർനിയും തിരിച്ചെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!