'ഇനി രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയില്ല, രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുന്നുവെന്ന് പ്രവാസി വ്യവസായി

Published : Feb 25, 2023, 12:06 AM ISTUpdated : Feb 25, 2023, 05:48 PM IST
'ഇനി രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയില്ല, രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുന്നുവെന്ന് പ്രവാസി വ്യവസായി

Synopsis

ഇനി രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയില്ല. രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുന്നുവെന്ന് പ്രവാസി വ്യവസായി   

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ലെന്നും ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്നും കെ ജി എബ്രഹാം തുറന്നടിച്ചു. രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്. പ്രവാസികൾ നാട്ടിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ പശ്ചാത്താപിക്കുകയാണെന്നും കെ ജി എബ്രഹാം തുറന്നടിച്ചു. 

കോഴിക്കോട്ട് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസും, പരാതി

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ ആഴം കൂടുന്നതിനിടെയാണ് പ്രവാസി വ്യവസായി സർക്കാറിനെതിരെ തുറന്നടിക്കുന്നത്. പ്രവാസികളുടെ പണം പോലും സുരക്ഷിതമല്ലെന്ന വിമർശനം സർക്കാറിൻറെ അവകാശവാദങ്ങളെ സംശയത്തിലാക്കുന്നു. പ്രളയകാലത്തും കൊവിഡ് സമയത്തും കേരളത്തിന് കയ്യയച്ചുള്ള സഹായമാണ് പ്രവാസികൾ നൽകിയത്. അതൊന്നും അർഹർക്കല്ല നൽകുന്നതെന്ന വിമർശനമാണ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നത്. 
പക്ഷേ .പ്രശ്നമുണ്ടെങ്കിൽ ഇടപെടുമെന്ന് പറഞ്ഞ് എബ്രഹാമിൻറെ വിമർശനങ്ങളെ ഗൗരവത്തിലെടുക്കുന്നില്ല സിപിഎം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്
വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്