ബ​ഹ്‌​റൈ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്' സന്ദേശം ആ​വ​ശ്യ​മി​ല്ല; അ​റി​യി​ച്ച് എ​യ​ർ ഇ​ന്ത്യ

Published : Aug 31, 2025, 03:31 PM IST
Air India Landing

Synopsis

തൊ​ഴി​ൽ വി​സ​യും കു​ടും​ബ വി​സ​യും എ​ൽഎംആ​ർഎ​യു​ടെ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും സ​ന്ദ​ർ​ശ​ക വി​സ​ക​ളും ഫാ​മി​ലി വി​സ​ക​ളും ഇ-​വി​സ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും പ​രി​ശോ​ധി​ക്കാം.

മനാമ: ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ‘ഓകെ ടു ബോര്‍ഡ്’ സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. 2025 സെപ്തംബര്‍ ഒന്ന് മുതലാണ് ബഹ്റൈന്‍ യാത്രക്കാര്‍ക്ക് ഓകെ ടു ബോര്‍ഡ് സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക് ബഹ്റൈനിലേക്കുള്ള വിസയുടെ വിവരങ്ങള്‍ ഇനി മുതല്‍ ഓൺലൈനായി പരിശോധിക്കാവുന്നതാണ്.

തൊ​ഴി​ൽ വി​സ​യും കു​ടും​ബ വി​സ​യും എ​ൽഎംആ​ർഎ​യു​ടെ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും സ​ന്ദ​ർ​ശ​ക വി​സ​ക​ളും ഫാ​മി​ലി വി​സ​ക​ളും ഇ-​വി​സ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും പ​രി​ശോ​ധി​ക്കാം. വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റ് എ​ൽഎംആ​ർ.എ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. യാ​ത്ര​ക്കാ​ർ വി​സ​യു​ടെ പ്രി​ന്റൗ​ട്ട് കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ത് ചെ​ക്ക് ഇ​ൻ കൗ​ണ്ട​റു​ക​ളി​ലും എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലും പ​രി​ശോ​ധി​ക്കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​യ​ർ ഇ​ന്ത്യ സെ​യി​ൽ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. നേരത്തെ വിസയുടെ കോപ്പി അതത് എയര്‍ലൈൻ ഓഫീസില്‍ ചെന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു പതിവ്. ഇതിനായി മൂന്ന് ദിനാര്‍ വരെ ചാര്‍ജും ഈടാക്കിയിരുന്നു. ഇനി മുതല്‍ അതിന്‍റെ ആവശ്യമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി